മലയാളി വിദ്യാർഥിനിക്ക് അമേരിക്കയിൽ ഗവേഷണത്തിന് ഒന്നേകാൽ കോടി രൂപയുടെ സ്കോളർഷിപ്പ്
കണ്ണൂർ : രസതന്ത്ര ഗവേഷണത്തിന് അഴീക്കോട് സ്വദേശിക്ക് ഒന്നേകാൽ കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്. വായിപ്പറമ്പിലെ ശിശിര ബാബുവിനാണ് യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ പഠനം നടത്താൻ അവസരം ലഭിച്ചത്. 5 വർഷമാണ് ഗവേഷണ കാലാവധി. പ്ലസ്ടുവിന് സയൻസിൽ 99.2% മാർക്ക് നേടി ഇൻസ്പയർ സ്കോളർഷിപ് നേടിയിരുന്നു. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജ്യുക്കേഷനിൽ നിന്ന് ബിസിഎംഎസിൽ ഉന്നത വിജയം നേടി. വായിപ്പറമ്പിലെ ബാബു ചോറോന്റെയും കണ്ണൂർ തോട്ടട കിഴുന്നയിലെ കൊയിലി പ്രജിതയുടെയും മകളാണ്.