താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകൾക്കിടയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറിൽനിന്നും തീ ഉയരുന്നത് കണ്ട് ഇവർ ഇറങ്ങി ഓടുകയായിരുന്നു. കൽപറ്റയിൽനിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗത തടസ്സം നേരിട്ടു.