കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു
തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു. 44 മാസം നീണ്ടുനിന്ന ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുനിന്നും വിടവാങ്ങിയത്. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും അദ്ദേഹം പടിയിറങ്ങി.പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും നീതി സാക്ഷിയായി.തൻറെ രാഷ്ട്രീയ ഗുരുവായ കൊടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും അദ്ദേഹം മാറ്റി.സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത് എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ അറിയിച്ചു