അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ അംഗൻ വാടി ഹെൽപ്പർ, വർക്കർ റാങ്ക് ലിസ്റ്റ് റദാക്കുക, പഞ്ചായത്ത് അധികൃതരുടെ അഴിമതിയും, സ്വജന പക്ഷപാതവും അവസാനിപ്പിക്കുക, സ്വന്തക്കാരേയും, പാർട്ടിക്കാരെയും നിയമിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് സി. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. അംബിക സ്വാഗതം പറഞ്ഞു. ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസി: കെ.ഒ. സുരേന്ദ്രൻ, മുൻ ബ്ലോക്ക് പ്രസി: കെ.കെ.ജയരാജൻ, യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.പി.ജയാനന്ദൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.കെ.സുജാത, എം.വി.മധുസൂദനൻ, കെ.യു പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.