കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യപ്രതിഭാ പുരസ്കാരം ഡോ: ഹരിപ്രസാദ് കടമ്പൂരിന്
കണ്ണൂർ : ജ്യോതിഷ വാചസ്പതി കൊയ്യം കെ വി കുഞ്ഞിരാമൻ മാസ്റ്ററുടെ പേരിൽ സ്മാരക ട്രസ്റ്റും കുടുംബാംഗങ്ങളും ഏർപ്പെടുത്തിയ കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യപ്രതിഭാ പുരസ്കാരം ഡോ: ഹരിപ്രസാദ് കടമ്പൂരിന് നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്കൃത പണ്ഡിതനും എഴുത്തുകാരനും തിരുവങ്ങാട് ഗവ: ഹയർ സെക്കന്ററി സ്കൂൾ സംസ്കൃതാധ്യാപകനുമാണ് ഡോ: ഹരിപ്രസാദ് കടമ്പൂർ.അയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം കുഞ്ഞിരാമൻ മാസ്റ്ററുടെ ചരമ വാർഷിക ദിനമായ ജൂലായ് 12ന് കാലത്ത് 10 മണിക്ക് മയ്യിൽ ചെക്യാട്ട് കാവിന്നടുത്തുള്ള സ്മാരക മന്ദിരത്തിൽ വെച്ച് ഡി എം ഒ ഡോ: എം നമ്പൂതിരി ഹരിപ്രസാദ് കടമ്പൂരിന് കൈമാറും. അനുസ്മരണ സമ്മേളനം, കവിയരങ്ങ്, അക്ഷരസ്ലോ സദസ്സ് എന്നിവയുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ജനറൽ സിക്രട്ടറി ഡോ: കെ രാജഗോപാലൻ, പ്രസിഡണ്ട് ഒ എം മധുസൂദനൻ, മലപ്പട്ടം, ഗംഗാധരൻ, ഡോ: സി കെ മോഹനൻ, പി സി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.