വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം തടയുന്നതിനാവശ്യമായ പദ്ധതി രൂപീകരണത്തിനായി പരിശോധന നടത്തി
ആന്തൂർ :മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം തടയുന്നതിനാവശ്യമായ പദ്ധതി രൂപീകരണത്തിനായി മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശരത് , നഗരസഭ ചെയർപേഴ്സൺ വി സതിദേവി, വൈസ് ചെയർപേഴ്സൺ വിനോദ്കുമാർ പാച്ചേനി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, വാർഡ് കൗൺസിലർമാരായ ശ്രീജ കെ , ചിത്ര പികെ , കെ വി പ്രേമരാജൻ മാസ്റ്റർ, മുനിസിപ്പൽ സെക്രട്ടറി മനോജ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ രൂപേഷ് എന്നിവർ പീലേരി, വെള്ളിക്കീൽ, നരിയാടി, മൂലായി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി