മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ:എ പി അബ്ദുള്ളക്കുട്ടി
മാടായി:മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി . ഇന്ത്യയിൽ ആദ്യമായി അഴിമതി രഹിത ഭരണം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി മാടായി മണ്ഡലം പഠനശിബിരം മാടായി പാറ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ.പി. അബ്ദുള്ളക്കുട്ടികേരളത്തിലെ എൽഡിഎഫിനോടുള്ള വെറുപ്പാണ് യുഡിഎഫിന് അധികാരത്തിൽ എത്തിച്ചത്. കേരളത്തിൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടാൻ ബിജെപിക്ക് സാധിച്ചു . കൂടാതെ വോട്ട് വർദ്ധനവും ഉണ്ടായിരിക്കും . ജനങ്ങളോട് കള്ളം പറയുന്ന മുഖ്യമന്ത്രിയാണ് വിഡി സതീശൻ . കേരളത്തിന്റെ പോക്കിരി മുഖ്യമന്ത്രിയാണ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു . മണ്ഡലം പ്രഭാരി സി.കെ. രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡണ്ട് സുജിത് വടക്കൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി പ്രഭാകരൻ കടന്നപ്പള്ളി, സി.നാരായണൻ, കെ.ടി. മുരളി, എം.കെ വി .രാജീവൻ എന്നിവർ സംസാരിച്ചു.