നെഞ്ചുവേദന; സംഗീതസംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി : സംഗീതസംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണം മൂലം ശനിയാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയിലാണ് റഹ്മാനെ പ്രവേശിപ്പിച്ചത്. ശനി രാത്രി ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായി രുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റംസാൻ വ്രതമെടുത്തപ്പോൾ ഉണ്ടായ നിർജ്ജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. റഹ്മാനെ ആൻജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയാണെന്നും എ.ആര്. റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.