അര്‍ജുന്റെ ഭാര്യ കൃഷ്ണപിയ ജോലിയില്‍ പ്രവേശിച്ചു; വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം
കോഴിക്കോട് : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുന്റെ ഭാര്യ ഇന്ന് ജോലിയില്‍ പ്രവേശിച്ചു. കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണു നിയമനം നല്‍കുന്നത്. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കിയാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചിരുന്നു.
വീടിന്റെ അത്താണിയായിരുന്ന അര്‍ജുന്റെ അപകടം ഇന്നും കുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുന്നത്. നിവില്‍ ലഭിച്ച ജോലി കുടുംബത്തിന് വലിയ ആശ്വാസമാണെന്ന് കൃഷ്ണപ്രിയ. അതേസമയം അര്‍ജുനെ കണ്ടെത്താനാകാത്തിന്റെ സങ്കടകടലിലാണ് ഇപ്പോഴും കുടുംബം. ഒന്നരമാസം മുന്‍പുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്റെ ലോറി അപകടത്തില്‍ പെടുന്നത്. അന്നു മുതല്‍ പല വിധേയനെയും തിരച്ചില്‍ നടന്നു. എന്നാല്‍ കണ്ടെത്താനായില്ല. വരു ദിവസങ്ങളില്‍ ഡ്രഡ്ജര്‍ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം.