കല്ല്യാശ്ശേരി 1 ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി കെപിആർ റോഡും അമ്പലക്കുള പരിസരവും വൃത്തിയാക്കി
പാപ്പിനിശ്ശേരി : സിപിഐഎം കല്ല്യാശ്ശേരി, കല്ല്യാശ്ശേരി 1 ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങൾ വൃത്തി യാക്കുന്നതിന്റെ ഭാഗമായി കെപിആർ റോഡും അമ്പലക്കുള പരിസരവും വൃത്തിയാക്കി. കാലത്ത് 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ക്ക് കല്യാശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജയരാജ് കെവി, കല്ല്യാശ്ശേരി ബ്രാഞ്ച് സെക്രട്ടറി വി ശലിൻ, കല്ല്യാശ്ശേരി 1 ബ്രാഞ്ച് സെക്രട്ടറി എം രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പി വസന്ത, പി സ്വപനകുമാരി, രജിത, ബേബി ജയരാജ്, അഞ്ജലി, പി പദ്മിനി, വെളിക്കാത്ത് ചന്ദ്രൻ, എംവി കുഞ്ഞിരാമൻ, കേ ഗോപാലൻ, എം ബിജു, പ്രവീൺ, സുധീഷ്, ചന്ദ്രശേഖരൻ, ശശി മാഷ്, കെവി ഉണ്ണികൃഷ്ണൻ, പോള ശശി, പിവി ഹരിദാസൻ, ശ്രീകുമാർ, മാധവൻ നമ്പ്യാർ, ശാന്ത, തങ്കം, ഷൈലജ തുടങ്ങി മുപ്പതോളം പേര് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കല്ല്യാശ്ശേരി ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 5നും കല്ല്യാശ്ശേരി 1 ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 18നും ആണ് നടക്കുന്നത്.