പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം.
കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ അമ്മയും സഹോദരിയും, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുമെന്ന് കരുതിയില്ലെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അപ്പീൽ നൽകുമെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്ക് വിധിച്ച ഏഴ് വർഷം തടവുശിക്ഷയാണ് ഇന്ന് ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചത്. 12 പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്