നിയമസഭാ സ്പീക്കർ എ.എന്. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീർച്ചയായും ഓർമ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തി ൻ്റെ ഓർമ്മയാണ് – ഒരു ജനത ഒറ്റക്കെട്ടാ യി ഒരു രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ദിനമാണ്. ബ്രിട്ടീഷുകാർ ക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമർദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്നേഹികളുടെ ഓർമ്മകൾക്ക് മുന്നിൽ നാം തലയുയർത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ദിനമാണ്. ഈ കഴിഞ്ഞ 78 വർഷങ്ങളിലും നാം ഉയർത്തിപ്പിടിച്ച സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഇനിയും ആർക്കു മുന്നിലും അടിയറവു വയ്ക്കില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന, ഭരണഘടന അംഗീകരിച്ച ത്രിവർണ പതാകയോടൊപ്പം നമ്മുടെ ദേശസ്നേഹം വാനോളം ഉയർത്തുന്ന ചിരസ്മരണീയ മായ ദിനമാകണം നമുക്കെന്നും ആഗസ്റ്റ് 15.