സ്വാതന്ദ്ര്യ ദിനാഘോഷം പ്രസ് ഫോറം ലൈബ്രറി, വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം നടത്തി
തലശ്ശേരി : സ്വാതന്ദ്ര്യ ദിനാഘോഷത്തോട നുബന്ധിച്ച് തലശ്ശേരി പ്രസ് ഫോറം, പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി പ്രസ് ഫോറം ഹാളിൽ ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വാതന്ദ്ര്യം, സ്വപ്നവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ നടന്ന മത്സരം സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ.കെ.വി. മനോജ് കുമാർ ഉത്ഘാടനം ചെയ്തു. പാലയാട് രവി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൌൺസിൽ താലൂക്ക് സിക്രട്ടറി അഡ്വ.വി.പ്രദീപൻ സമ്മാനദാനം നിർവ്വഹിച്ചു. പി.ദിനേശൻ, പ്രജീഷ് വേങ്ങ, എൻ. സിറാജുദീൻ, കെ.പി. ഷോമിത്ത്, പൊന്ന്യം കൃഷ്ണൻ, പി.ഐശ്വര്യ, സംസാരിച്ചു. ഹയർ സെക്കന്റി വിഭാഗത്തിൽ എം.കെ. ലുബാന, അലോണ വിനീഷ്, കെ.എം. മയൂഖയും ഹൈസ്കൂൾ വിഭാഗത്തിൽ ആനിജോ വർഗ്ഗീസ്, അനശ്വർ ശ്രീജേഷ്, മിഡിൽജ ഹെസ്സി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനാർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി