‘ഒരു ഗോളിന് മൂന്ന് ടണ്‍ ട്രാഷ്’
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് സൂപ്പര്‍ ലീഗ് കേരളയുടെ സസ്റ്റെയ്നബിള്‍ പാര്‍ട്ണറായ ഗ്രീന്‍ റിവാര്‍ഡ്സുമായി സഹകരിച്ച് പയ്യാമ്പലം ബീച്ച് ശുചീകരിച്ചു. സൂപ്പര്‍ ലീഗ് കേരളയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ‘ഒരു ഗോളിന് മൂന്ന് ടണ്‍ ട്രാഷ്’ എന്ന ആശയത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. ആരാധകകൂട്ടായ്മയ്ക്കൊപ്പം ചിന്മയ ആര്‍ട്സ് & സയന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളും റാന്തല്‍ റെസ്റ്റോറന്റിലെ തൊഴിലാളികളും പങ്കാളിയായി. ഏകദേശം 350 കിലോയോളം മാലിന്യമാണ് പയ്യാമ്പലം ബീച്ചില്‍ നിന്ന് ശേഖരിച്ചത്