പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള ഒക്ടോബര്‍ 31ന്; സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂര്‍ :പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള ഒക്ടോബര്‍ 31ന് നടക്കും. കരിവെള്ളൂര്‍ മാന്യഗുരു സ്കൂള്‍ കലാമേളയ്ക്ക് വേദിയാകും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘടക സമിതി യോഗംപയ്യന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയി സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് പി രമേശന് അധ്യക്ഷത വഹിച്ചു.പെരിങ്ങോം അഡിഷണല്‍ സി ഡി പി ഒ രാധ ജനറല്‍ കണ്‍വീനറായും കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് പി രമേശന് ചെയര്‍മാനായും മേളയുടെ സംഘാടക സമിതിക്ക് യോഗം രൂപം നല്കി. മേളയുടെ വിജയകരമായ സംഘാടനത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പ്രീത, കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് കെ സുധാമണി, പയ്യന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി ബിന്ദുമോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി പി, സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.