അഴീക്കോട് മണ്ഡലത്തിലെ 15 വിദ്യാലയങ്ങൾക്ക് ഫുട്ബോൾ വിതരണം ചെയ്തു
അഴീക്കോട് :അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കുള്ള ഒന്നാംഘട്ട ഫുട്ബോൾ വിതരണോദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒന്നാംഘട്ടമായി 15 വിദ്യാലയങ്ങൾക്കാണ് ഫുട്ബോൾ വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനില, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ടി.കെ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഖിൽ, അഴീക്കോട് മണ്ഡലം മഴവിൽ പദ്ധതി ചെയർമാൻ ജയപാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.