പോലീസിന്റെ ‘സംരക്ഷ 2026’ മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ 2026’ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് സബ് ഡിവിഷനുകളിൽ നടത്തി. രക്തദാന ക്യാമ്പിൽ നിരവധി പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും സജീവമായി പങ്കാളികളായി രക്തദാനം നിർവ്വഹിച്ചു.കണ്ണൂർ സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ കണ്ണൂർ പോലീസ് സമ്മേളനഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. ആസാദ് എം.പി. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. മഹേഷ് കണ്ടംബേത്ത്, കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ ആതിര പി.കെ., മാനേജർ കമ്മ്യൂണിറ്റി കണക്റ്റിംഗ് ശ്രീ. മധുസൂദൻ കെ.വി., കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ. ഉണ്ണികൃഷ്ണൻ പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തലശ്ശേരി സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ ജോസ്ഗിരി ഹോസ്പിറ്റൽ തലശ്ശേരി, ഫെഡറൽ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ജോസ്ഗിരി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ദിനേശൻ കെ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജോസ്ഗിരി ഹോസ്പിറ്റൽ തലശ്ശേരി കൺസൾട്ടന്റ് പാത്തോളജിസ്റ്റ് ഡോ. ആഷ്ന ജോൺ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കതിരൂർ സബ് ഇൻസ്പെക്ടർ ശ്രീ. ജിഷ്ണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ ശ്രീ. പ്രസാദ് പി. ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോസ്ഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിയാ ടോം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.കൂത്തുപറമ്പ് സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ വടകര സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ കൂത്തുപറമ്പ് എ.എസ്.പി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൂത്തുപറമ്പ് എ.എസ്.പി. ശിവം ഐ.പി.എസ്. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൂത്തുപറമ്പ് എ.എസ്.പി. ഓഫീസ് എസ്ഐ ശ്രീ. ഹാഷിം ചടങ്ങിന് സ്വാഗതം ആശംസിച്ചു. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രതീഷ് ടി.വി. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വടകര സഹകരണ ആശുപത്രി ഡോക്ടർ അഭിജിത്ത് ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ. സനദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി