ബലിപെരുന്നാൾ മേയ് 28-ന്
കോഴിക്കോട് : ഞായറാഴ്ച ദുൽഹ ജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഹജ്ജ് ഒന്ന് മേയ് 19-നും ബലിപെരുന്നാൾ മേയ് 28-നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതി നിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി.ഉണ്ണീൻകുട്ടി മൗലവി, വിസ്ഡം ഹിലാൽ വിങ് ചെയർമാൻ അബൂബക്കർ സലഫി എന്നിവർ അറിയിച്ചു.