ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു
ബംഗ്ലദേശില്‍ നൊബേല്‍ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. ധാക്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷബാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണത്തില്‍ യൂനുസിനെ സഹായിക്കാനായി 16 അംഗ ഉപദേശകസമിതിയെ നിയമിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ അഭിലാഷം ഉള്‍ക്കൊണ്ട് സര്‍ക്കാരിനെ നയിക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ പ്രക്ഷോഭമുയര്ത്തിയവരില് നിന്ന് രണ്ട് വിദ്യാര്‍ഥി നേതാക്കളും ഉപദേശകസമിതിയിലുണ്ട്. രാജ്യത്ത് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയും പുതിയ സര്‍ക്കാരിന് രൂപം നല്‍കുകയുമാണ് ഇടക്കാല സര്‍ക്കാരിന്റെ ദൗത്യം. പാരിസില്‍ ഒളിംപിക്സ് വേദിയിലായിരുന്ന യൂനുസ് ഇന്നലെ മടങ്ങിയെത്തിയത്.