തിരുവനന്തപുരം ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾ മരിച്ചു
തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങ ൾ മരിച്ചു. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. സഹോദരങ്ങൾ ഓടിച്ചിരുന്ന ബുള്ളറ്റ് റേഡിലൂടെ തെന്നിമാറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും കേശവദാസപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.