രക്തദാന ക്യാമ്പ് നടത്തി.
തളിപ്പറമ്പ : ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായിതളിപ്പറമ്പ ആർട്സ് ആൻ്റ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ്തളിപ്പറമ്പ സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.സ്വതന്ത്ര മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്ത് രക്തം ദാനം നൽകി ഉദ്ഘാടനം ചെയ്തു.വളണ്ടിയർ ലീഡർമാരായ അശ്വിൻ സുമേഷ്, ദേവനന്ദ ഗിരീഷ് എന്നിവർ സംസാരിച്ചു.എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീജ പുതിയപുരയിൽ സ്വാഗതവും അക്ഷയ. ആർ നന്ദിയും പറഞ്ഞു.