ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതംചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്യത്തിൽ ആശുപത്രിയിലേക്ക് മാർച്ച്
പയ്യന്നൂർ:പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം സംഭവിച്ച പരാതി.ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
നേതൃത്യത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.ഡി വൈ എഫ്് ഐ പയ്യന്നൂർ, പെരിങ്ങോം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. എൽഐസി ജംങ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് ആശുപത്രിയുടെ നൂറു മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറി മുഹമ്മദ് അഫ്സൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.സി വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി പി അനിഷ, പി പി സിദിൻ, സി വി രഹിനേജ്, പി നിതിൻ, സി ഷിജിൽ എന്നിവർ സംസാരിച്ചു.