വിജയോത്സവവും എം എൽ എ ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും
കല്യാശ്ശേരി :കെ പി ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവവും എം എൽ എ ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും നടന്നു. എം വിജിൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ഹയർസെക്കണ്ടറി വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ . വി. വി. പവിത്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ. കെ. ചിത്രലേഖ ,ഹെഡ്മിസ്ട്രസ് . രജിത . സി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ എം. മഞ്ജുള , പി ടി. എ പ്രസിഡൻ്റ് എൻ. സതീശൻ, മദർ പി ടി എ പ്രസിഡൻ്റ് . സീമ ബാബു ,വിദ്യാലയ വികസന സമിതി ചെയർമാൻ വി സി പ്രേമരാജൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ടി. ബാലകൃഷ്ണൻ സംസാരിച്ചു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ശ്രീ. വിജിൻ . എം . എൽ. എ. കൈമാറി.ചടങ്ങിൽ വെച്ച് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ C 9 – 79 ബാച്ച് സ്കൂളിലെ വിവിധ ക്ലാസുകളിൽ മികച്ച അക്കാദമിക വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.