ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
ശ്രീകണ്ഠാപുരം:വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റൂട്ടിലോടുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50-ഓടെ തീപിടിച്ചത്. ബസ് വളക്കൈയിലെത്തിയപ്പോൾ ബോണറ്റിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെയാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തീ ഉയർന്ന ഉടൻ തന്നെ സമീപവാസികൾ ശ്രമിച്ചെങ്കിലും നടന്നില്ല.ബസിൽ തീ ആളിപ്പടരുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും അഗ്നിരക്ഷാ ചേന എത്തിയാണ് തീ അണച്ചത്. ബസ് പൂർണ്ണമായും കത്തി നശിച്ചു