സ്വകാര്യ ആസ്പത്രി നഴ്സുമാർ ഇന്ന് മുതൽ സമരത്തിൽ
കണ്ണൂർ: മിനിമം വേതനം ആവശ്യപ്പെട്ടുള്ള സ്വകാര്യ ആസ്പത്രി നഴ്സുമാരുടെ സമരത്തിന് പരിഹാരമായില്ല. ഈ സാഹചര്യത്തിൽ കണ്ണൂരിലെ ആറ് ആസ്പത്രികളിൽ ശനിയാഴ്ച മുതൽ സമരം തു ടങ്ങുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അറിയി ച്ചു. ഇന്ത്യൻ നഴ്സസ് അസോ സിയേഷനുമായി വെള്ളിയാഴ്ച നടന്ന ചർച്ചയിലും തീരുമാ നമായില്ല.മിനിമം വേതനം ലഭിക്കാ ത്ത ജീവനക്കാർക്ക് 1500 രൂപ വർധിപ്പിക്കാമെന്നാണ് മാനേജ്മെന്റ് നിർദേശിച്ചത്. നഴ്സിങ് ഇതരജീവനക്കാർ ഈനിർദേശം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നഴ്സു മാർക്ക് അവരുടെ വിദ്യാഭ്യാ സയോഗ്യതയ്ക്കും പ്രൊഫഷ ണൽ ഉത്തരവാദിത്വങ്ങൾ ക്കും അനുയോജ്യമായ ശമ്പള വർധന ഇല്ലാതെ സമരം അവസാനിപ്പിക്കാൻ സാധിക്കില്ല. കഴിഞ്ഞ രണ്ടുമാസമായി നീണ്ടുനിന്ന ആറു ചർച്ചകളിലും ഒരു തീരുമാനവും ഉണ്ടായിരു ന്നില്ല. എല്ലാ ചർച്ചകളും പരാ ജയപ്പെട്ട സാഹചര്യത്തിലാ ണ് നഴ്സുമാർ സമരത്തിലേ ക്ക് കടക്കേണ്ടി വന്നതെന്ന് ഇന്ത്യൻ നഴ്സസ് അസോസി യേഷൻ ഭാരവാഹികൾ അറിയി ച്ചു