ആർക്കുവേണ്ടി ഈ ബസ് കാത്തിരിപ്പ് കേന്ദ്രം
തളിപ്പറമ്പ്:തളിപ്പറമ്പിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും കണ്ണൂർ ബസ്റ്റോപ്പ് നവീകരിച്ചുവെങ്കിലും ഭയം കൊണ്ടും അസൗകര്യം കൊണ്ടും പൊതുജനങ്ങൾ വലയുകയാണ് പകൽ സമയത്ത് പോലും ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവ് നായ്ക്കളുടെ ഇടമായി മാറിയിരിക്കുകയാണ്.യാചകരുടെ ശല്യവും ഉണ്ട്.രാത്രികാലങ്ങളിൽ ഇവരുടെ കൂടെ മദ്യപാനികളും കൃത്യമായി ഗുണകരമല്ലാത്ത ഇതുപോലെയുള്ള സംവിധാനം ഏർപ്പെടുത്തുന്നത് ഗുണത്തേക്കാൾ ഏറെ പൊതുജനങ്ങൾക്ക് ദോഷം വരുത്തുകയാണ്. കഴിഞ്ഞദിവസം രാത്രി മദ്യപാനികൾ അവിടെ കിടക്കുകയും മലമൂത്രവിസർജനം നടത്തുകയും ചെയ്തു. വ്യാപാരികളാണ് ഇവിടം ശുചീകരിച്ചത്.ഇതുമൂലം യാത്രക്കാർക്ക് ഒപ്പം വ്യാപാരികളും ഏറെ ദുരിതമനുഭവിക്കുകയാണ് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് കെ എസ് റിയാസ് ആവശ്യപ്പെട്ടു