മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്നനിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് ജനങ്ങളോട് പറയാൻ അദ്ദേഹം തയ്യാറാവണം
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്നനിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് ജനങ്ങളോട് പറയാൻ അദ്ദേഹം തയ്യാറാവണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. ഹെലികോപ്ടർ വാടക പുതുക്കാൻ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതെങ്കിൽ അത് ഗുരുതര കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറി. കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഇത്രയും ധിക്കാരത്തോടെ പ്രവർത്തിക്കുന്ന ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.