ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു
ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിർമ്മാണത്തിന് പണം നല്കിയതിലുള്ള ലാഭ വിഹിതം നൽകിയില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് നടപടി. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് അഞ്ജന പരാതിയിൽ ആരോപിക്കുന്നത്. ഈ പരാതിയിൽ സിനിമയുടെ നിർമ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർ ക്കെതിരെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി.