നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്
കൊച്ചി : കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്. നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അതേസമയം ലൈംഗികാരോപണ പരാതിയിൽ കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരൻ രാജിവച്ചിരുന്നു. ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നാണ് വിഎസ് ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞത്. രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. കെപിസിസി നിയമ സഹായ സെല്ലിൻ്റെ ചെയർമാൻ സ്ഥാനവും രാജിവച്ചു.