ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ചയായ എട്ടുവർഷത്തെ ഭരണനേട്ടം; പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം സെപ്റ്റംബർ 3ന്
തളിപ്പറമ്പ : ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ചയായ എട്ടുവർഷത്തെ ഭരണനേട്ടം നമ്മുടെ തളിപ്പറമ്പിലും പ്രതിഫലിക്കുന്നു. എല്ലാ മേഖലകളിലും നാട് അതിൻ്റെ സുവർണ്ണകാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണ്. ജനങ്ങളെ അറിഞ്ഞും ജനങ്ങളെ അറിയിച്ചുമാണ് ഈ സർക്കാരിന്റെ ഓരോ ചുവടും.
മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവർഷക്കാലം നടപ്പിലാക്കിയ വികസന ക്ഷേമപ്രവർത്ത നങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രോഗ്രസ്സ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. നാടിൻ്റെ വികസന നേർസാക്ഷ്യമാകുന്ന ഈ വികസന രേഖയുടെ പ്രകാശനം 2024 സെപ്റ്റംബർ 03ന് ചൊവ്വാഴ്ച ഉച്ചക്ക് 3.00 മണിക്ക് തളിപ്പറമ്പ “ഹജ്മുസ്” ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.