വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
കൊച്ചി: കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം. സമ്മർദത്തിന് മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം. വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ കുത്തകവൽക്കരിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലും ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിലും പറഞ്ഞു.