കണ്ണൂരില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര
മാങ്ങാട്ട് പറമ്പ്: “Say No To Drugs” എന്ന സന്ദേശവുമായി കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുകാര്‍ കണ്ണൂരില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു. പോലീസുകാരായ പ്രിയേഷ്, സുബിന്‍ദാസ് എന്നിവരെ കൂടാതെ ട്രെഷറിയിലെ ജീവനക്കാരനായ പ്രദോഷ് എന്നിവരാണ് സംഘത്തില്‍ ഉള്ളത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ അനൂജ് പാലിവാള്‍ ഐ.പി.എസ് യാത്രയ്ക്ക് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ശേഷം ജില്ലാ പോലീസ് മേധാവി തന്നെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് “Say No To Drugs” എന്ന സന്ദേശം പ്രചരിപ്പിച്ച് യാത്ര തുടരും. ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുന്ന സംഘം ഒരു മാസം കഴിഞ്ഞു തിരിച്ചെത്തും.