സെൻസസ് ഡ്യൂട്ടി .അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രത്യേക അവധി
തിരുവനന്തപുരം:സെൻസസ് ഡ്യൂട്ടിയു ള്ള അധ്യാപകർ ഉൾപ്പെ ടെയുള്ള ജീവനക്കാർക്കെ ല്ലാം അവധി ഉറപ്പാക്കി സർ ക്കാർ. ഈ മാസം ഒന്നുമു തൽ 30 വരെയാണ് ഡ്യൂ ട്ടി. ഇത് പൂർത്തിയാക്കാൻ മാസത്തിൽ പത്തുദിവസം പൂർണമായോ 20 ദിവസം പകുതിസമയമോ അവധി യെടുക്കാമെന്നാണ് പൊതു ഭരണ വകുപ്പിന്റെ ഉത്തരവ്.കുട്ടികളുടെ പഠനം മുട ങ്ങാതിരിക്കാൻ സ്കൂൾ സമയ ത്തിനുശേഷം സെൻസസ് നടത്താനായിരുന്നു ആദ്യം വാക്കാലുള്ള നിർദേശം. പി ന്നീട്, ശനിയും ഞായറും സെൻസസ് ജോലി നിർവ ഹിച്ചാൽമതിയെന്നും ഒക്ടോ ബർ 31-നുള്ളിൽ പകരം അവധിയെടുക്കാമെന്നും നിർദേശിച്ച് പൊതുവിദ്യാ ഭ്യാസ ഡയറക്ടർ ചൊവ്വാഴ്ച സർക്കുലർ ഇറക്കിയിരുന്നു. പുതിയ ഉത്തരവോടെ ഇത് അസാധുവായി.