അഞ്ചരക്കണ്ടി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും യോഗാ വിഭാഗവും ചേർന്ന് യോഗാദിനം ആഘോഷിച്ചു
അഞ്ചരക്കണ്ടി :12 -ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും യോഗാ വിഭാഗവും ചേർന്ന് യോഗാദിനം ആഘോഷിച്ചു.കാവിൻമൂല വയോജന വിശ്രമ കേന്ദ്രത്തിൽ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ . അമർനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വയോജന കേന്ദ്രം പ്രസിഡന്റ് എം. വി മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സി. ശ്രീനിവാസൻസ്വാഗതം ആശംസിച്ചു.യോഗ ഇൻസ്ട്രക്ടർ സ്മിതാ രാമചന്ദ്രൻ പങ്കെടുത്ത അംഗങ്ങൾക്ക് പ്രാഥമികമായ യോഗ പരിശീലനം നടത്തി.ചടങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് ഡോക്ടർ ഐശ്വര്യ.സി കെ അനിൽകുമാർ മാസ്റ്റർ. എൻ. വി വത്സരാജൻ മാസ്റ്റർ. എം പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.കെ.ആനന്ദൻ നന്ദി പറഞ്ഞു.