സെൻസസ് 2027: പ്രിൻസിപ്പൽ സെൻസസ് ഓഫീസർ ഫീൽഡ് പരിശോധന നടത്തി
തളിപ്പറമ്പ്: . എന്യൂമറേറ്റർമാർ വിവരശേഖരണം തുടങ്ങിയ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ പി വിഷ്ണുരാജ് സെൻസസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ നേരിട്ടിറങ്ങി.തളിപ്പറമ്പ് നഗരസഭയിലെ അള്ളംകുളം വാർഡിലെ വീട്ടിലാണ് ശനിയാഴ്ച്ച രാവിലെ സെൻസസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർ എത്തിയത്. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ. പി സുബൈർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വീണ പി.എസ്, മറ്റ് ജീവനക്കാർ എന്നിവർ കൂടെയുണ്ടായിരുന്നു.