ചക്കരക്കൽ ഇരിവേരി സ്വദേശിയുടെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
ചക്കരക്കൽ :ഇരിവേരി സ്വദേശിയുടെ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ്ചൊവ്വാഴ്ച രാവിലെപുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുകപൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബംഗളൂരുവിൽഷാനവാസ് മരിച്ചത്. മൂന്ന് മാസമായി ഭാര്യ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് പോസ്റ്റ് മോർട്ടത്തിന് അനുമതി ലഭിച്ചത്.മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടന്നതെന്നും ചികിത്സാ പിഴവാണ് ഷാനവാസിൻ്റെ മരണകാരണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.