ചേർത്തല ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ചേർത്തല : ചേർത്തല നെടുമ്പ്രക്കാട് വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്റെ മകൻ നവീൻ എന്ന അമ്പാടി (24), സാന്ദ്ര നിവാസിൽ വിജയപ്പന്റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപത്ത് പുലർച്ചെയായിരുന്നു അപകടം.