ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം “ആരവം” ഉദ്ഘാടനം നടന്നു
കണ്ണൂർ : ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം “ആരവം ” ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസ്സി മോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു, സി ഡി എസ് ചെയർപേഴ്സൺ സുമ ദിനേശൻ, സിസ്റ്റർ ജെസ്സിന്ത, ഐ സി ഡി എസ് സൂപ്പർവൈസർ ബീന, സി ഡബ്ല്യു എഫ് ടി.എസ്. ശില്പഎന്നിവർ പ്രസംഗിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.