വളക്കൈ എം.എൽ.പി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു
വളക്കൈ : വളക്കൈ എം.എൽ.പി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം മാനേജർ പി പി ഖാ ദറിന്റെ അധ്യക്ഷതയിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി മോഹനൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എവി ഖാ ദർ, എസ് പി അയ്യൂബ്, ഇബ്രാഹിം ചോലക്കുണ്ടം, നാസർ വളക്കൈ, സരിത രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ ഹാമിദ് സ്വാഗതവും വിഷ്ണു കെ വി നന്ദിയും പറഞ്ഞു.