കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോലീസ് സ്മൃതി ദിനം ആചരിച്ചു.
കണ്ണൂർ :കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ 21-ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അനുസ്മരണ പരേഡിൽ, ബഹു. കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. കെ കാർത്തിക് ഐപിഎസ് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലി നല്കി.കഴിഞ്ഞ വർഷം ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ചുകൊണ്ട് പ്രത്യേകമായി ആദരിച്ചു. 1959-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഭാഗമായ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ, ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച 10 സൈനികരുടെ സ്മരണാർത്ഥം, 1960 മുതൽ ഒക്ടോബർ 21 പോലീസ് സ്മൃതി ദിനമായി ആചരിക്കപ്പെടുന്നു.അനുസ്മരണ ചടങ്ങിൽ കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ഷാജി വർഗീസ്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (തലശ്ശേരി) ഡോ. നന്ദഗോപൻ എം. ഐപിഎസ്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (കൂത്തുപറമ്പ്) ശ്രീ. ശിവം ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) ശ്രീ. മനോജ് വി വി , അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ) ശ്രീ. ആസാദ് എം പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.