കൊച്ചിയെ തകര്‍ക്ക് കണ്ണൂര്‍ ഒന്നാമത്.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം ആഴ്ചയിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍് വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച്ചിയെ തോല്
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് സ്വന്തമാക്കി കണ്ണൂര്‍് വാരിയേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. രണ്ട് മത്സരം കളിച്ച കാലിക്കറ്റ് എഫ്സി ഒരു ജയവും ഒരു പെനാല്‍റ്റി ജയവുമായി അഞ്ച് പോയിന്റോടെ രണ്ടാമതാണ്. അഞ്ച് പോയിന്റ് നേടി ഫോഴ്സ കൊച്ചിയാണ് മൂന്നാമത്. കണ്ണൂര്‍ വാരിയേഴ്സിന് വേണ്ടി സെര്‍ബിയന്‍ താരം ബോഗ്ദാന്‍ സ്റ്റെമാന്കോവിച്ചും ഫസലുറഹ്മാനും ഓരോ ഗോള്‍ വീതം നേടി. നിജോ ഗില്‍ബേര്‍ട്ട് ആണ് രണ്ട് ഗോളിനും വഴി ഒരുക്കിയത്. ഫോഴ്സ കൊച്ചിയ്ക്ക് വേണ്ടി രാഹുല്‍ രാജു ഒരു ഗോള്‍ നേടി