മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ കെ അഭിമന്യു നിര്യാതനായി
മട്ടന്നൂർ:മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് കൗൺസിലറും സിപിഐഎം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64) നിര്യാതനായി. റിട്ട. ബി എസ് എൻ എൽ ജീവനക്കാരനാണ്.കർഷകസംഘം പഴശ്ശി സൗത്ത് വില്ലേജ് കമ്മിറ്റി അംഗം, ഉരുവച്ചാൽ റെഡ് സ്റ്റാർ സെന്റർ നേതൃസമിതിയംഗം, ഉരുവച്ചാൽ പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.പരേതരായ കൊട്ടൻ-കെ കെ നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: കെ സുജയ (സി പി ഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് അഗം). മക്കൾ: അനുരാഗ് (സി പി ഐ എം ഉരുവച്ചാൽ ടൗൺ ബ്രാഞ്ച് അംഗം), അനുവിന്ദ്.
സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, രാധ, രവീന്ദ്രൻ, സന്തോഷ് കുമാർ. ഇന്ന് ഞായർ രാവിലെ ഒൻപത് മുതൽ 10 വരെ ഉരുവച്ചാൽ ടൗണിലും 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വീട്ടിലും ഒരുമണി മുതൽ രണ്ട് വരെ മട്ടന്നൂർ നഗരസഭ ഓഫീസിലും മൃതദേഹം പൊതുദർശനം, സംസ്കാരം ഉച്ചയ്ക്ക് ശേഷം 2.30ന് പൊറോറ നിദ്രാലയത്തിൽ.