പഞ്ചവടി റസിഡൻ്റ് ന് അസോസിയേഷൻ സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തളിപ്പറമ്പ:തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ്റെ യും തളിപ്പറമ്പ ജനമൈത്രി പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ കുടുംബാംഗങ്ങൾക്കായു ള്ള ബോധവൽക്കരണ ക്ലാസ്സ് അസോസിയേഷൻ പ്രസിഡണ്ട് എം.വി നാരായണൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപരഞ്ജിത്ത് ഉത്ഘാടനം ചെയ്തു. ആലക്കോട് സൈബർ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫിസർ കെ.കെ. രാജേഷ് സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. ആശംസകൾ അർപ്പിച്ച് വാർഡ് കൗൺസിലർ സുരേഷ് പി വി , വനിതാ കൂട്ടായ്മ രക്ഷാധികാരി രജനി രമാനന്ദ്, കൺവീനർ ഉഷ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിയിൻ പി ആർ എ വൈസ് പ്രസിഡണ്ട് കെ.വി, വിലാസൻ , ട്രഷറർ എം പവിത്രൻ, ജോ:സെക്രട്ടറിമാരായ കെ. ഗോവിന്ദൻ , എൻ എം സീത,വനിത കൂട്ടായ് മ ട്ര ഷറർ പുഷ്പ പ വിത്രൻ,വൈസ് ചെയർപേഴ്സൺ ബീന സജിത്ത് , ജോ: കൺവീനർ, അഞ്ജു പ്രജിത്ത്, പ്രവർത്തക സമിതി അംഗങ്ങളും കു ടുംബാംഗങ്ങളും പങ്കെടുത്തു . പി.ആർ എ സെക്രട്ടറി കെ. പ്രജിത്ത് സ്വാഗതവും, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ നന്ദിയും പറഞ്ഞു