കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളേജ് റിട്ട.പ്രിൻസിപ്പാൾ ഡോ: കെ.വി. സുരേന്ദ്രൻ (70) അന്തരിച്ചു
കാടാച്ചിറ :കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളേജ് റിട്ട.പ്രിൻസിപ്പാൾ ഡോ: കെ.വി. സുരേന്ദ്രൻ (70) അന്തരിച്ചു. അദ്ധ്യാപ പ്രസ്ഥാനതിന്റെ സ്ഥാപക നേതാക്കളിലൊരാളായ പരേതനായ കെ.വി.കുഞ്ഞികണ്ണൻ നായരുടെയും പരേതയായ കൊറോത്ത് കല്യാണി അമ്മയുടെയും മകനാണ്. ഗവ.ബ്രണ്ണൻ കോളജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ :ജയശ്രീ (റിട്ട.അദ്ധ്യപിക,ഗവ. ഹയർ സെക്കന്ററി സ്കൂൾ, പെരളശ്ശേരി )
മകൻ :വിഷ്ണു (ദുബായ് )മകൾ :ഗായത്രി, മരുമക്കൾ :ആതിര (കോട്ടയം )സുനിൽ, പെരിയ (ഗ്രാമീൺ ബാങ്ക് മാനേജർ, ഉളിയിൽ )
സഹോദരങ്ങൾ :രവീന്ദ്രൻ, യതീന്ദ്രൻ, ഗീത വിജയൻ പരേതനായ ഹരീന്ദ്രൻ.
ശവസംസ്കാരം ഇന്ന് മെയ്29 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കാടാച്ചിറ തറവാട് ശ്മശാനത്തിൽ.