നൃത്താധ്യാപികയെഭര്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ്:കരിമ്പത്ത് നൃത്താധ്യാപികയെഭര്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.സാന്ദ്രതാരയെയാണ് കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്കരിമ്പത്തെ ആകാശ്മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര ആണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.നൃത്താധ്യാപികയായ സാന്ദ്രതാരയ്ക്ക് നാട്യ കലാശ്രീ പുരസ്കാരവും ലഭിച്ചിരുന്നു.നാലുമാസം മുമ്പാണ് വിവാഹിതയായത്.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം ബാവുപ്പറമ്പിലാണ് താമസം.സഹോദരൻ സൂര്യജിത്ത്.തളിപ്പറമ്പ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
NB;ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക