സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി
ദില്ലി: ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാകുന്നു. സമരം ശക്തമായതോടെ തലസ്ഥാന നഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രസ് ക്ലബ് പരിസരത്ത് സംഘർഷവസ്ഥയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാർജ് നടത്തി.പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. സമരം കടുത്തതോടെ പാർലമെൻ്റിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അമിത്ഷായെ കാണുന്നതായി റിപ്പോർട്ടുകൾ. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പാര്‍ലമെന്റിലും വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ബഹളം കൂടുതൽ ശക്തമായതോടെ ലോക്സഭ 2.30 വരെ നിർത്തി വച്ചു. ഇരുസഭകളും ഇന്ന് നാലിലേറെ തവണ നിര്‍ത്തിവെച്ചു.ജെപി നഡ്ഡയുമായുള്ള ചർച്ചയിൽ ആവശ്യങ്ങൾ അടങ്ങിയ കത്ത് നൽകിയെന്ന് സിജെപി. സർക്കാരിനുള്ളിൽ വിഷയം ചർച്ച ചെയ്യണമെന്ന് നഡ്ഡ അറിയിച്ചതായി വക്താവ് സൗരവ് ദാസ് അറിയിച്ചു. ദീപ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നും അദ്ദേഹം പറഞ്ഞു