രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ
തിരുവനന്തപുരം : രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ. തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട്, അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്പിച്ച് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായത്. കുറ്റവാളിയായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി, സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സ്ത്രീകൾ അക്കാദമിക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പ് വച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.