കേര കർഷക സംഗമവും മണ്ണ് പരിശോധനാ ക്യാമ്പയിനും സൂക്ഷ്മ മൂലകങ്ങളുടെ വിതരണ ഉൽഘാടനവും നടത്തി
ആന്തൂർ : ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ നഗരസഭാ തല കേര കർഷക സംഗമവും മണ്ണ് പരിശോധനാ ക്യാമ്പയിനും സൂക്ഷ്മ മൂലകങ്ങളുടെ വിതരണ ഉൽഘാടനവും നടത്തി. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കിസാൻ വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് ക്ലാസെടുത്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ സി വിജയകുമാരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി പ്രേമരാജൻ, കെ പി ഉണ്ണികൃഷ്ണൻ , ഓമന മുരളീധരൻ, പി കെ മുഹമ്മദ് കുഞ്ഞി, എം ആമിന, വാർഡ് കൗൺസിലർ മാരായ ടി കെ വി നാരായണൻ, നളിനി എംപി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കെ വി.കെ. യുടെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിതരണവും നടന്നു.