ഡോ. കുഞ്ഞിക്കണ്ണൻ വിടവാങ്ങി
കണ്ണൂർ : ഡോ. കുഞ്ഞിക്കണ്ണൻ വിടവാങ്ങി. 45 വർഷം അദ്ദേഹം തളിയിൽ ഇരുമ്പൻതട്ടിൽ സ്വന്തമായി തുടങ്ങിയ ഹോമിയോ ക്ലിനികിൽ രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകി. രോഗികളെ കൂടാതെ അദ്ദേഹത്തെ തേടിയെത്തുന്നത് കലാകാരന്മാരും കലാപ്രവർത്തകരും ആയിരുന്നു. 2015ലെ അപകടത്തിനുശേഷം ഹോമിയോ ചികിത്സ നിർത്തി. ഒരു ഘട്ടത്തിൽ നാടക സംവിധാനത്തിൽ നിന്നും അദ്ദേഹത്തി ൻറെ ശ്രദ്ധ സംഗീതശിപ്പങ്ങളിലേക്ക് മാറി. ബാലസംഘം കുട്ടികളുടെ കലാപരിപാടി യായ “വേനൽതുമ്പികൾ” അതിൻറെ തുടക്കമിട്ടത് കണ്ണേട്ടൻ ആയിരുന്നു.
വേനൽതുമ്പികളുടെ മുൻഗാമി “കിളിക്കൂട്ടം” എന്നൊരു പരിപാടിയായി രുന്നു . താലിബാൻ തീവ്രവാദികളുടെ തോക്കിൻ തുഞ്ചത്ത് നിന്നും രക്ഷപ്പെട്ട മലാല എന്ന പെൺകുട്ടി, ഡൽഹിയിലെ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിർഭയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാ ക്കി ഒരുക്കിയ കിളിക്കൂട്ടങ്ങൾ കോഴിക്കോട് ജില്ലയിലടക്കം പ്രശസ്തി നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വേനൽതുമ്പികൾ പാറി നടന്നു. പ്രഭാത് കലാസമിതി ഒഴക്രോം, മോറാഴ ഗ്രാമീണ ഗ്രന്ഥാലയം, ബ്രദേഴ്സ് ക്ലബ്ബ് മോറാഴ സെൻറർ, കുറ്റിപ്പുറത്ത് നാരായണൻ സ്മാരക വായനശാല, കാനൂൽ യുവശക്തി ക്ലബ്ബ് , കൈരളി വെള്ളിക്കീൽ തുടങ്ങി മിക്കവാറും വായനശാലകളിലും കലാസമിതികളിലും കണ്ണേട്ടന്റെ സംവിധാനത്തിൽ നാടകം അരങ്ങേറിട്ടുണ്ട്
2015 ലെ അപകടത്തിൽപ്പെട്ട് ശരീരം തളർന്നു, മൂന്നുവർഷത്തിനുശേഷം അദ്ദേഹം വീണ്ടും സംവിധായകൻറെ വേഷമണിഞ്ഞു. ഏറ്റവുമൊടുവിൽ അദ്ദേഹം സംവിധാനം ചെയ്തത് തളിപ്പറമ്പ് മാന്തംകുണ്ടിൽ. 2021 ലെ പഞ്ചായത്ത് ഇലക്ഷന് മുമ്പ് വിഷുക്കാലത്ത് നടത്തിയ രണ്ടുമണിക്കൂർ ഉള്ള നാടക ശില്പം”എൻറെ മണ്ണ്” നൃത്തത്തിന്റെയും നാടകത്തിന്റെയും സമന്വയം. ഡ്രമാറ്റിക് വിൽക്കലാമേള, അദ്ദേഹത്തിൻറെ മറ്റൊരു കലാപ്രവർത്ത നമായിരുന്നു. അന്തരിച്ച എം.വി ഗോപാലൻ മാസ്റ്റർ രചന നിർവഹിച്ച പാക്കനാർ, കെ വി ലക്ഷ്മണൻ രചിച്ച കുഞ്ഞാലിമരക്കാർ എന്നീ ഡ്രമാറ്റിക് വിൽകലാമേളകൾ ക്ലിക്കായി, ഒരുപാട് സ്റ്റേജുകളിൽ അരങ്ങേറി. OK കുറ്റിക്കോൽ പുരസ്കാരം തുടങ്ങി മോറാഴയിലേയും പരിസരപ്രദേശങ്ങളിലേയും ഒട്ടുമിക്ക സാംസ്കാരിക കേന്ദ്രങ്ങളും, കലാസമിതികളും, വായനശാലകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മന്ത്രിമാരായിരുന്ന കെ സി ജോസഫ്, ഇ പി ജയരാജൻ, സാംസ്കാരിക പ്രവർത്തകൻ അഹമ്മദ് മുഹമ്മദ് തുടങ്ങിയവരിൽ നിന്നെല്ലാം അദ്ദേഹം പ്രശസ്തിപത്രങ്ങൾ ഏറ്റുവാങ്ങി. അദ്ദേഹം രോഗികളുടെ പൾസ് നോക്കുന്ന ഹോമിയോ ഡോക്ടർ മാത്രമായിരുന്നില്ല, നാടകങ്ങളുടെ പൾസ് നോക്കുന്ന ഡോക്ടർ കൂടിയായിരുന്നു. ഭാര്യ കെ പി കാർത്ത്യായനി, മക്കൾ ഷീജ കെ പി (CH കമ്മാരൻ സ്മാരക UP school മോറാഴ), ഷീമ കെ പി മരുമക്കൾ മനോജ് എം മുണ്ടയാട്, കെ വി ജനാർദ്ദനൻ (CPIM കുറ്റിപ്രത്ത് ബ്രാഞ്ച്) സഹോദരങ്ങൾ പരേതരായ മാതി കീരിയാട്, പാറു ചേലരി, കല്യാണി കയരളം, കുഞ്ഞമ്പു, നാരായണി കോളത്തുരുത്തി. പൊതുദർശനം ചൊവ്വാഴ്ച രാവിലെ 11 മുതൽ 2.30 വരെ കുറ്റിപ്രത്ത് വായനശാലയിൽ സംസ്കാരം വൈകുന്നേരം 3മണിക്ക് പൂവത്തുംചാലിൽ.