കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിത സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ് : കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം സാംസ്കാരിക പ്രവർത്തക പി എം ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ പി അജിത അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന ട്രഷറർ എ കെ ബീന, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ സി സുധീർ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത്, ജില്ലാ സെക്രട്ടറി കെ സി സുനിൽ, പ്രസിഡന്റ് കെ പ്രകാശൻ, പി കെ ബിന്ദു, വി സ്വാതി എന്നിവർ സംസാരിച്ചു. വിവിധ സബ് ജില്ലകളിൽ നിന്നായി നൂറു കണക്കിന് അധ്യാപികമാർ പങ്കെടുത്തു. എം ആശാലത സ്വാഗതവും, കെ കെ സജ്ന നന്ദിയും പറഞ്ഞു. ജനുവരി 10, 11 തീയതികളിൽ തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിലാണ് ജില്ലാ സമ്മേളനം.